കോഴിക്കോട് - ഗാന്ധി റോഡിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ മെഹബൂദ് സുൽത്താനാ(20)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടമുണ്ടായ ഉടനെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.