Sorry, you need to enable JavaScript to visit this website.

മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വില്ലനായത് സ്‌പ്രേ ?

ആലപ്പുഴ - കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപ്പിടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച സ്‌പ്രേ ആകാനുള്ള സാധ്യതയിലേക്ക വിരല്‍ ചൂണ്ടി അന്വേഷണ സംഘം. കാറിലുണ്ടായിരുന്ന സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകടത്തിന് കാരണമെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കാറില്‍ സ്‌പ്രേയും ലൈറ്ററും ഉണ്ടായിരുന്നതായി നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു.  എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. കാര്‍ പരിശോധിച്ച ഫോറന്‍സിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും. കഴിഞ്ഞ ദിവസം രാത്രി കാര്‍ വീട്ടിലേക്ക് കയറ്റുന്നമ്പോള്‍ തീപ്പിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കാറോടിച്ചിരുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ (35) വെന്തുമരിക്കുകയായിരുന്നു.

 

Latest News