ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്

കൊച്ചി - ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുമ്പോള്‍  പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. ഇന്നലെ രാത്രി കോട്ടയത്ത് നിന്ന് ട്രെയിനില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന നിധീഷ് ആലുവ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് ട്രെയിനില്‍ നിന്ന് തെറിച്ച് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News