അദാനിയെ പറയാന്‍ പാടില്ലെന്ന് സ്പീക്കര്‍; പ്രക്ഷുബ്ധമായി സഭ 

ന്യൂദല്‍ഹി-അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നടക്കുന്നതിനിടെ  അദാനിയെ പരാമര്‍ശിച്ചത് ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷത്തെ രോഷാകുലരാക്കി. ചര്‍ച്ച ആരംഭിച്ച് കോണ്‍ഗ്രസ്സ് അംഗം ഗൗരവ് ഗൊഗോയ് സംസാരിക്കുമ്പോഴാണ് സംഭവം നടന്നത്. അദാനിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പ് പുറത്തുവന്നതില്‍ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതായി  ഗൗരവ് ഗൊഗോയ് പറഞ്ഞു. എന്നാല്‍,  അദാനിയെക്കുറിച്ച് ഇവിടെ ചര്‍ച്ച വേണ്ടെന്ന് പറഞ്ഞ്  സ്പീക്കര്‍ ഇത് വിലക്കി. ഇതോടെ പ്രതിപക്ഷ  അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ ഒരുപാട് പേരുടെ പേരുകള്‍ പറഞ്ഞപ്പോഴന്നും ഇല്ലാത്ത എതിര്‍പ്പ്് അദാനിയെ പറയുമ്പോള്‍ എന്താണെന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു. 

Latest News