തലശ്ശേരി- വാഹന പരിശോധനക്കിടയിൽ മോട്ടോർബൈക്ക് പോലീസ് ഓഫീസറുടെ ദേഹത്ത് കയറ്റി വധിക്കാൻ ശ്രമിച്ചു എന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു. കാവുംഭാഗം കൊളശ്ശേരിയിലെ സജിലേഷിനെ(38) യാണ് അസി.സെഷൻസ് ജഡ്ജ് ആർ.കെ.രമ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. 2014 ജൂലായ് 27 ന് ഉച്ചക്ക് തലശ്ശേരി പോലീസ് സ്റ്റേഷനടുത്ത് വെച്ചാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന തലശേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.അരവിന്ദാക്ഷന്റെ ദേഹത്ത് പ്രതി ബൈക്ക് കയറ്റി വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. വാഹനം പരിശോധിക്കുന്നതിനിടയിൽ ബൈക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി ബൈക്ക് പരാതിക്കാരന്റെ ദേഹത്ത് കയറ്റാൻ ശ്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്ഥപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.






