Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ രൂപ കൂപ്പുകുത്തി 

മുംബൈ-അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യം 43 പൈസ ഇടിഞ്ഞ് 69.05 ആയി. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. 
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധവും വിപണിയിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് പ്രാദേശിക വിപണിയിൽ നിക്ഷേപകർ കൂടുതൽ കരുതലെടുക്കുന്നതാണ് തിരിച്ചടിയായത്. കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതും വിനിമയ നിരക്കിനെ ബാധിച്ചു. അവിശ്വാസ പ്രമേയത്തിന്റെ പേരിൽ വിപണിയിയിൽ കരുതലോടെ നിക്ഷേപം നടത്താനാണ് നിക്ഷേപകരുടെ തീരുമാനം. ഇന്നലെ ഇന്ത്യൻ ഓഹരി വിപണികളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Latest News