വയനാട്ടിൽ കള്ളത്തോക്കുമായി രണ്ടു പേർ പിടിയിൽ  

പുൽപള്ളി കൊളവള്ളിയിൽ കള്ളത്തോക്കുമായി പിടിയിലായവർ.

പുൽപള്ളി-കള്ളത്തോക്കും വെടിക്കോപ്പുകളുമായി രണ്ടു പേർ വനപാലകരുടെ പിടിയിലായി. 
സീതാമൗണ്ട് ഐശ്വര്യക്കവല പഴമ്പള്ളിൽ സിബി(51),കൊളവള്ളി മുളകുന്നത്ത് സജി(41) എന്നിവരെയാണ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ആർ.ഷാജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു.മണികണ്ഠൻ, സിവിൽ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ.താരാനാഥ്, വി.പി.സിജിത്ത്, പി.ആർ.സതീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി.അബ്ദുൽ സമദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി കൊളവള്ളിയിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും തൊണ്ടി സഹിതം പോലീസിന് കൈമാറി.

Latest News