യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി, യുവതി ഉടുതുണിയില്ലാതെ റോഡില്‍ കിടന്നു

ഹൈദരാബാദ് - യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. ആരും സഹായിക്കാനില്ലാതെ യുവതി നഗ്നയായി കുറച്ച് നേരം റോഡില്‍ കിടന്നു.  ഹൈദരാബാദിലെ ജവഹര്‍ നഗര്‍ ഏരിയയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ പെദ്ദമരയ്യ (30) എന്ന യുവാവാണ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയത്. തുണിക്കടയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതിനെ യുവതി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി വസ്ത്രങ്ങള്‍ വലിച്ചു കീറിയത്. സ്‌കൂട്ടറില്‍ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും ഇയാള്‍ ഇവര്‍ക്ക് നേരെയും തിരിഞ്ഞു. ആരും സഹായിക്കാനില്ലാതെ യുവതി നഗ്‌നയായി റോഡില്‍ കിടന്നു. സംഭവമറിഞ്ഞെത്തിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിയുകയായിരുന്നു. ഇത്രയും അതിക്രമം നടന്നിട്ടും  മകനെ തടയാന്‍ അമ്മ ശ്രമിച്ചതുപോലുമില്ല. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്പ്പെടുത്തി പിടികൂടുകയായിരുന്നു.

 

Latest News