ഷൂസില്‍ പേസ്റ്റാക്കി സ്വര്‍ണം, കൊച്ചിയില്‍ യുവതി പിടിയില്‍

നെടുമ്പാശ്ശേരി - 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. ബഹ്‌റൈനില്‍നിന്നു ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ ആലപ്പുഴ സ്വദേശി രാജുലയാണ് പിടിയിലായത്. മരണപ്പെട്ട മാതാവിനെ സന്ദര്‍ശിക്കാനെന്ന പേരില്‍ പരിശോധന ഒഴിവാക്കി ഗ്രീന്‍ ചാനല്‍ വഴി ഇവര്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരുടെ നടത്തത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഷൂസ് അഴിച്ചു പരിശോധിച്ചപ്പോള്‍ 276 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിന്നീട് വിശദമായി നടത്തിയ പരിശോധനയില്‍ 253 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണ മാലയും അഞ്ച് വളകളുംകൂടി പിടികൂടി. ഇവ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആകെ 529 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

 

Latest News