Sorry, you need to enable JavaScript to visit this website.

അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടികളുടെ കൂട്ടപ്പരാതി, പോലീസ് കേസെടുത്തു

മലപ്പുറം - സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോള്‍ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടികളുടെ കൂട്ടപ്പരാതി. വല്ലപ്പുഴ സ്വദേശിയായ സ്‌കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപ്പരാതി. സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോല്‍ അതില്‍ 16 പീഡന പരാതികളാണ് ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും പൂക്കോട്ടുപാടം പോലീസ് അറിയിച്ചു.

 

Latest News