സംവിധായകൻ സിദ്ദീഖിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, പ്രതീക്ഷയിലും പ്രാർത്ഥനയിലും ആരാധകർ

കൊച്ചി- സംവിധായകൻ സിദ്ദീഖിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സിദ്ദീഖിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സിദ്ദീഖിന്റെ കുടുംബാംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയയും കരൾരോഗവും ബാധിച്ച് ചികിത്സയിലിരിക്കെ സിദ്ദീഖിന് ഹൃദയാഘാതം കൂടി സംഭവിച്ചത്. കരൾ രോഗവും ന്യൂമോണിയയും ഭേദമായി വരുന്നതിനിടെയാണ് ഹൃദയാഘാതം കൂടിയുണ്ടായത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിദ്ദീഖിന്റെ ജീവൻ നിലനിർത്തുന്നത്. അതേസമയം, കഴിഞ്ഞ ദിവസത്തേതിൽനിന്ന് വ്യത്യസ്തമായി ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. 

Latest News