പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ പൊട്ടിത്തെറി

ചെന്നൈ - പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ പൊട്ടിത്തെറി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് കേളമംഗലം എന്ന സ്ഥലത്താണ് സംഭവം. പൊട്ടിത്തെറിയില്‍ പരിശോധനക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ഒരു പെട്ടി തുറന്നപ്പോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ മാസം കൃഷ്ണഗിരി ജില്ലയില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറിയുണ്ടായി ഒന്‍പത് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പരിശോധന നടക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. 
പരിക്കേറ്റ എല്ലാവരെയും ഹോസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

 

Latest News