മരുഭൂമിയെ മരുപ്പച്ചയാക്കും, കൃത്രിമ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക് ഡച്ച് കമ്പനിയുമായി കരാര്‍

റിയാദ്- മരുഭൂമിയെ ഹരിതാഭമാക്കാനുതകുന്ന കൃത്രിമ കാലാവസ്ഥ സൃഷ്ടിക്കുന്നതിന് സൗദിയും ഡച്ച് ഗ്രീന്‍ഹൗസ് കമ്പനിയുടെ കൈകോര്‍ക്കുന്നു.
ചെങ്കടല്‍ തീരത്ത് ഉയരുന്ന അത്യാധുനിക നഗരമായ നിയോം സിറ്റിക്ക് സമീപം 15 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പത്തില്‍ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കായി ഒരു മരുപ്പച്ച തന്നെ ഇവിടെ കൃത്രിമമായി സൃഷ്ടിക്കും.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-സാങ്കേതിക നിക്ഷേപമായിരിക്കും സൗദി ഇവിടെ നടത്തുക. 120 ദശലക്ഷം ഡോളര്‍ കരാറാണ് ഡച്ച് കാര്‍ഷിക വിദഗ്ധന്‍ വാന്‍ ദെര്‍ ഹോവനുമായി സൗദി ഒപ്പിട്ടിരിക്കുന്നത്. പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ഹോവന്‍ അറിയിച്ചു.

 

Latest News