പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപമല്ല, മറിച്ച് രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സി പി എമ്മിന് യാതൊരു  വേവലാതിയുമില്ല. പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയ്യാറാണ്.  യാതൊരു വികസനവും നടത്താന്‍ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. രാഷ്ട്രീയമാണ് പുതുപ്പള്ളിയില്‍ ചര്‍ച്ചയാവുകയെന്ന് യു ഡി എഫും പറഞ്ഞിട്ടുണ്ടല്ലോയെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ഉള്‍പ്പെടെ ആയിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉപ തെരഞ്ഞെടുപ്പ് ഇത്ര പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

 

Latest News