Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഷണം പോയ ബൈക്കിന് തുമ്പുണ്ടാക്കി എ.ഐ ക്യാമറ

തിരൂർ - ഒന്നരമാസം മുമ്പ് വീട്ടിൽ നിന്നും മോഷണം പോയ ബൈക്കിന് തുമ്പുണ്ടാക്കി എ .ഐ ക്യാമറ .മംഗലം സ്വദേശി പി .വി ഷമീറിന്‍റെ വീട്ടിൽ നിന്നാണ് ജൂൺ 19ന് രാത്രിയിൽ ബൈക്ക് മോഷണം പോയിരുന്നത്. പോലീസിൽ പരാതി നൽകി വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒന്നര മാസത്തിനു ശേഷം ബൈക്ക് ഉടമയായ ഷമീറിൻറെ പേരിൽ നിയമലംഘനം നടത്തിയതിന് മൊബൈലിലേക്ക് വന്ന മെസ്സേജ് ആണ് മോഷണം പോയ ബൈക്കിന് തുമ്പായി മാറിയിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ പോകുന്ന പ്രതിയുടെ വ്യക്തമായ ചിത്രം അടക്കമാണ് മൊബൈലിലേക്ക് മോട്ടോർ വാഹന വകുപ്പിന്റെതായി മെസ്സേജ് വന്നത് .മോഷണം പോയ അന്നേദിവസം പുലർച്ചെ 3. 28നാണ് മോഷ്ടാവിന്റെയും ബൈക്കിന്റെയും ചിത്രം എ .ഐ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ഇത് പോലീസിന് നൽകി പ്രതിയെ കണ്ടെത്താനുള്ള വ്യാപകമായ അന്വേഷണത്തിലാണ്.

Latest News