Sorry, you need to enable JavaScript to visit this website.

അൽദുറ വികസന പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി അറാംകൊ

ജിദ്ദ - സൗദി, കുവൈത്ത് സംയുക്ത അതിർത്തിയിലെ അൽദുറ ഗ്യാസ് ഫീൽഡ് വികസന പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി സൗദി അറാംകൊ സി.ഇ.ഒ അമീൻ അൽനാസിർ വെളിപ്പെടുത്തി. കുവൈത്തികളുമായി സഹകരിച്ച് തയാറാക്കിയ പദ്ധതി പ്രകാരം അൽദുറ ഗ്യാസ് ഫീൽഡ് വികസന പദ്ധതി തുടരുകയാണ്. എൻജിനീയറിംഗ്, വികസനം എന്നിവയുടെ കാര്യത്തിൽ ഈ ഘട്ടത്തിൽ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും അമീൻ അൽനാസിർ പറഞ്ഞു.
സാങ്കേതിക, നിയമ ചർച്ചയിലൂടെ അൽദുറ ഗ്യാസ് ഫീൽഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധത ഇറാൻ ഗവൺമെന്റ് കുവൈത്തിനെ അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് നാസിർ കൻആനി പറഞ്ഞു. അൽദുറ ഗ്യാസ് ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നം നിയമ, സാങ്കേതിക പ്രശ്‌നമായാണ് ഇറാൻ കാണുന്നത്. അൽദുറ ഗ്യാസ് ഫീൽഡിൽ ഇറാൻ ജനതക്ക് അവകാശങ്ങളുണ്ട്. ഇക്കാര്യത്തിൽ കുവൈത്തുമായി ചർച്ചകൾ നടത്താനുള്ള സന്നദ്ധത തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
 

Latest News