റിയാദില്‍ ആക്രമണ കേസ് പ്രതികൾ അറസ്റ്റിൽ

റിയാദ് - മറ്റൊരാളെ മർദിച്ച മൂന്നു സൗദി പൗരന്മാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബർ ക്രൈം നിയമം ലംഘിച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ തുടരുന്നതായും റിയാദ് പോലീസ് അറിയിച്ചു.
 

Latest News