എം പി സ്ഥാനം തിരിച്ചു കിട്ടിയ രാഹുല്‍ ഗാന്ധി ആഗസ്റ്റ് 12 ന് വയനാട്ടിലെത്തും

ന്യൂദല്‍ഹി - മാനനഷ്ടക്കേസിലെ ശിക്ഷാ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് എം പി സ്ഥാനം തിരിച്ചു കിട്ടിയ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു.  ഈ മാസം 12, 13 തീയതികളിലാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് വയനാട്ടിലെ ജനങ്ങള്‍. അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഗാന്ധി വെറുമൊരു എം പി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

 

Latest News