സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പുതിയ ടെക്‌നിക്കുമായി യുവാവ്, ഒടുവില്‍ പിടി വീണു

പ്രതീകാത്മക ചിത്രം

കണ്ണൂര്‍ - സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പുതിയ ടെക്‌നിക്കുമായി യുവാവ്. ഒടുവില്‍ പിടി വീണൂ. ഷൂവില്‍ ദ്വാരമുണ്ടാക്കി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ച  കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗണ്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് പുതിയ ടെക്‌നിക് അരങ്ങേറിയത്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തു നിന്ന് മൂഹനാസ് ഷൂവില്‍ ഒളിപ്പിച്ച മൊബൈല്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഷൂവില്‍ മൊബൈല്‍ വെച്ചത് കണ്ടെത്തിയത്.

 

Latest News