Sorry, you need to enable JavaScript to visit this website.

വിലക്കയറ്റം രൂക്ഷമെന്ന് വി ഡി സതീശന്‍, സഭ കഴിഞ്ഞ ശേഷം ഒരുമിച്ച് വിപണിയില്‍ പോയി നോക്കാമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം - കേരളത്തില്‍ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍., ഇതറിയാന്‍ വിപണിയില്‍  പോയി നോക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതിന് താന്‍ റെഡിയാണെന്നും സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ മറുപടി. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിക്കുകയും ചെയ്തു. കേരളത്തില്‍ ജനങ്ങള്‍ കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെയെന്ന് വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണ്. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു കളഞ്ഞു. ഈ ആഘാതത്തില്‍ നിന്ന് മനുഷ്യര്‍ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ വര്‍ഷം ധനകാര്യസ്ഥാപനത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഏറ്റെടുക്കുകയായിരുന്നു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജി ആര്‍ അനിലിന്റെ മറുപടി.

 

Latest News