ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു; ഉടമയ്ക്ക് അതീവ ഗുരുതരം

കോട്ടയം - ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാർ പൂർണമായും കത്തി നശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് സംഭവം. കാർ ഉടമ വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57)വിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ചങ്ങനാശേരിയിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് കാറിന്റെ തീയണച്ച് സാബുവിനെ പുറത്തെടുത്തത്. കാറിൽ ഒറ്റക്കായിരുന്ന സാബുവിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 
 ആലപ്പുഴ മാവേലിക്കര കണ്ടിയൂരിൽ തിങ്കളാഴ്ച പുലർച്ചെ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.
 

Latest News