Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈനയുടെ പണം പറ്റി കോൺഗ്രസിനെ സഹായിക്കുന്നു; ന്യൂസ് ക്ലിക്കിനെതിരെ കേന്ദ്ര സർക്കാർ

ശ്രീലങ്കൻ വംശജൻ നെവില്ലെ റൊയ്‌ സിങ്കവും ഭാര്യ ജോഡി ഇവാൻസും

ന്യൂദൽഹി-ഫാസിസ്റ്റ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഓൺലൈൻ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ കേന്ദ്ര സർക്കാർ വീണ്ടും.  ചൈനയിൽനിന്ന്‌ പണം പറ്റുന്ന  യുഎസ്‌ വ്യവസായിയിൽനിന്ന്‌ ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങൾക്കും ഫണ്ട്‌ ലഭിക്കുന്നുവെന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് നീക്കം. അമേരിക്കൻ ദിനപത്രമായ ‘ന്യൂയോർക്ക്‌ ടൈംസ്‌’ കഴിഞ്ഞ ദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. 

അന്തർദേശീയതലത്തിൽ ചൈനക്ക്‌ പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട്‌ ആരോപിക്കുന്നു. ഐടി കൺസൾട്ടിങ്‌ സ്ഥാപനമായ ‘തോട്ട്‌വർക്ക്‌സി’ന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീലങ്കൻ വംശജൻ നെവില്ലെ റൊയ്‌ സിങ്കത്തെയാണ്‌ ചൈനീസ്‌ ഏജന്റായി ആക്ഷേപിക്കുന്നത്‌. എന്നാൽ, റിപ്പോർട്ട്‌ അടിസ്ഥാനരഹിതമാണെന്ന്‌ സിങ്കം പ്രതികരിച്ചു.

ചൈനീസ്‌ പണം പറ്റി ന്യൂസ്‌ക്ലിക്ക്‌ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സഹായിക്കുകയാണെന്ന് ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ആരോപിച്ചു.  ഇതേ ആരോപണം ലോക്‌സഭയിൽ ബിജെപി എംപി നിഷികാന്ത്‌ ദൂബെയും ഉന്നയിച്ചു. ദൂബെയുടെ അടിസ്ഥാനരഹിതമായ ആരോപണം രേഖകളിൽനിന്ന്‌ നീക്കണം എന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ ലോക്‌സഭാ നേതാവ്‌ അധിർരഞ്‌ജൻ ചൗധരി സ്‌പീക്കർക്ക്‌ കത്തുനൽകി.

 

Latest News