Sorry, you need to enable JavaScript to visit this website.

പരപുരുഷ ബന്ധം സംശയിച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

കൊ​ല്ലം-പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. എ​ട​ത്ത​റ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 
മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഭാ​ര്യ ശോഭ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഇ​യാ​ളി​ൽ​നി​ന്ന് അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ൽ പു​ല്ലു​വെ​ട്ടു​ക​യാ​യി​രു​ന്ന ശോ​ഭയെ സന്തോഷ് ആക്രമിക്കുകയായിരുന്നു. 
ശോ​ഭ​യു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ അ​യ​ൽ​വാ​സി മ​ധു​വി​നെ ടാ​പ്പിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​കൊ​ണ്ട് സ​ന്തോ​ഷ് കു​ത്തിവീ​ഴ്ത്തു​ക​യും ചെ​യ്തു. 
ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ റ​ബ​ർ​ഷീ​റ്റി​ന് ഉ​റ​യൊ​ഴി​ക്കു​ന്ന ആ​സി​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മു​ഖ​ത്തും കൈ​യ്ക്കും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ശോ​ഭ​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Latest News