Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ക്രൈസ്തവ പീഡനം; മനുഷ്യാവകാശ പ്രശ്നങ്ങൾ ഇനിയും ഉന്നയിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടൺ- ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ അമേരിക്ക പതിവായി ഉന്നയിക്കാറുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.  ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്ത മാസം യു.എസ് പ്രസിഡൻറ് ദൽഹിയിലേക്ക് വരാനിരിക്കെയാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രസ്താവന.
ഇടപഴകുന്ന രാജ്യങ്ങളുമായി  പതിവായി മനുഷ്യാവകാശ ആശങ്കകൾ ഉന്നയിക്കാറുണ്ട്. മുൻകാലങ്ങളിൽ ഇന്ത്യയുമായി പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഭാവിയിലും  അങ്ങനെ ചെയ്യും- സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡൻ  ഇന്ത്യാ പര്യടന വേളയിൽ രാജ്യത്തെ ക്രിസ്ത്യാനികൾക്കെതിരെ തുടരുന്ന  പീഡനങ്ങളെ കുറിച്ച് ഇന്ത്യയോട് ചോദ്യം ഉന്നയിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിനു മറുപടി പറയുകയായിരുന്നു മില്ലർ. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളെ  എതിർക്കുന്നുവെന്നും ഏതെങ്കിലും മതവിഭാഗത്തിനെതിരായ പീഡനത്തെ അംഗീകരിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ പീഡനം നടന്നാലും അത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും  മില്ലർ പറഞ്ഞു.

Latest News