Sorry, you need to enable JavaScript to visit this website.

ചൈനയില്‍ വെള്ളപ്പൊക്കം; 14 പേര്‍ മരിച്ചു

ബീജിംഗ്- ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൈനയിലെ ഷുലാന്‍ നഗരത്തില്‍ വെള്ളപ്പൊക്കം. ഇതില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 

ഷുലാന്‍ നഗരത്തില്‍ ആറു ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. ഇവിടെ വൈസ് മേയര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന്ാണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരത്തിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നേരെയാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.

വടക്കുകിഴക്കന്‍ ചൈനയിലെ പ്രധാന നദിയായ സോങ്ഹുവയുടെയും നെന്‍ജിയാങ് പോഷകനദിയുടെയും ഭാഗങ്ങള്‍ അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. 

തെക്കന്‍ ഫുജിയാന്‍ പ്രവിശ്യയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയാണ് വടക്കുകിഴക്കന്‍ ചൈന, ബീജിംഗ്, ഹെബെയ് പ്രവിശ്യകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. നേരത്തെ ബീജിംഗിലും ഹെബെയിലും വെള്ളപ്പൊക്കത്തില്‍ 20ലേറെ പേര്‍ മരിച്ചിരുന്നു. എന്നാല്‍ മൊത്തം എത്രപേര്‍ മരിച്ചുവെന്ന കണക്ക് ചൈനീസ് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Latest News