ബസില്‍ യുവതിയോട് മോശമായി പെരുമാറി, പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പത്തനംതിട്ട- ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ സ്വദേശിയായ സതീഷാണ് പിടിയിലായത്. ഇയാള്‍ ഐ.ജി ലക്ഷ്മണയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. പത്തനംതിട്ടയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചായിരുന്നു അതിക്രമം.
യുവതി പരാതിപ്പെട്ടതിന് പിന്നാലെ ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒന്നിലധികം ഗുരുതരമായ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ആര്‍. ജയസനിലിനെയാണ് ഡി.ജി.പി പിരിച്ചുവിട്ടത്. ജയസനിലിനെ നീക്കം ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഉത്തരവിറക്കിയത്.

 

Latest News