പ്രമുഖ വിദേശ പഠന കൺസൾട്ടൻസിയായ എസ്.ഐ.യു.കെ ഇന്ത്യ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാൻഡിയറിൽ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗൺസിലിംഗ് മേധാവി രുചി സഭർവാൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാർത്ഥികൾക്ക് യു.കെ, അയർലൻഡ്, ദുബായ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ അവസരം നൽകാനാണ് എസ്‌ഐ യുകെ ലക്ഷ്യമിടുന്നത്.
പ്രാദേശിക വിദ്യാർത്ഥികളുമായി സംവദിക്കാനും അവരുടെ പഠന സ്വപ്നങ്ങൾ മനസ്സിലാക്കി മികച്ച വിദേശ സർവകലാശാലകളിൽ പഠിക്കാനുളള അവസരമൊരുക്കാനുളള മികച്ച സാധ്യതയാണ് എസ്‌ഐയുകെ നൽകുന്നത്. സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ തടസ്സമാകാതെ ആഗ്രഹിക്കുന്നവർക്കെല്ലാം വിദേശ പഠനമെന്ന സ്വപ്നം സഫലീകരിക്കാനാകണമെന്നാണ് കമ്പനി കരുതുന്നത്.
അന്താരാഷ്ട്ര പഠന രീതികളെ കുറിച്ച് വ്യക്തമായ ധാരണയുളള പരിചയ സമ്പന്നരായ കൗൺസിലർമാർ ഓരോ വിദ്യാർത്ഥികൾക്കും യോജിക്കുന്ന കോഴ്‌സുകളും സർവകലാശാലകളും തെരഞ്ഞെടുക്കുന്നു. സ്‌കോളർഷിപ്പ്, നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനു പുറമെ വിസ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. 17 വർഷത്തെ സേവന പാരമ്പര്യമുളള വിദേശ പഠന കൺസൾട്ടൻസിയായ എസ്‌ഐ യുകെക്ക് 40 രാജ്യങ്ങളിലായി 92 ഓഫീസുകളാണുളളത്. ഇന്ത്യയിൽ 24 ഓഫീസുകൾ പ്രവർത്തിച്ചു വരുന്നു.