വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം, കരിയർ ഗൈഡൻസ്, തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നീ മേഖലകളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മൗണ്ട് സീന കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസും കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഇറാം ഗ്രൂപ്പും ധാരണ പത്രം ഒപ്പുവച്ചു.
മൗണ്ട് സീന രജത ജൂബിലി ആഘോഷ ചടങ്ങിൽ മൗണ്ട് സീന ഗ്രൂപ്പ് ചെയർമാൻ കെ.കെ മമ്മുണ്ണി മൗലവിയുടെയും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിക്ക് അഹമദിന്റെയും സാന്നിധ്യത്തിൽ മൗണ്ട് സീന കോളേജ് പ്രിൻസിപ്പൽ ഡോ. സർഫ്രാസ് നവാസും ഇറാം ടെക്‌നോളജി ഡയറക്ടർ പൗലോസ് തെപ്പാലയുമാണ് കരാറിൽ ഒപ്പുവെച്ചത്.