Sorry, you need to enable JavaScript to visit this website.

സംവിധായകൻ സിദ്ദീഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി- ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള സംവിധായകൻ സിദ്ദീഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദീഖിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിലായിരുന്നു. ഈ അസുഖങ്ങൾ  കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് സിദ്ദീഖ്. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.


 

Latest News