Sorry, you need to enable JavaScript to visit this website.

വാഴകള്‍ വെട്ടി നശിപ്പിച്ച് വാഴ കൃഷിക്കാരനോട് കെ എസ് ഇ ബിയുടെ ക്രൂരത, ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി - വാഴകള്‍ വെട്ടി നശിപ്പിച്ച് വാഴ കൃഷിക്കാരനോട് കെ എസ ്ഇ ബി അധികൃതര്‍ നടത്തിയ ക്രൂരതയില്‍ എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. മൂവാറ്റുപുഴ തഹസില്‍ദാറിനോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.  കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കര്‍ഷകന്‍ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. കൃഷി സ്ഥലത്തിന് മുകളിലൂടെ 11 കെ വി ലൈന്‍ പോകുന്നതിനാല്‍ അപകടമുണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കെ എസ് ഈ ബി അധികൃതര്‍ 50 സെന്റിലെ കൃഷി മുഴുവനായും നശിപ്പിച്ചത്. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൃഷി-വൈദ്യുതി മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനൊപ്പം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൃഷി മന്ത്രി പി പ്രസാദും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞിരുന്നു.

 

Latest News