Sorry, you need to enable JavaScript to visit this website.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത് അജ്ഞത കാരണമെന്ന് ഗുലാം നബി ആസാദ്

ജമ്മു-  ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർ കേന്ദ്രഭരണ പ്രദേശത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് അജ്ഞരാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷനുമായ ഗുലാം നബി ആസാദ്. 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രം ആർട്ടിക്കൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയതിനു പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന. 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ സുപ്രീം കോടതിയിൽ എതിർക്കുന്നവർ ജമ്മു കശ്മീരിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് അജ്ഞരാണ്. ആർട്ടിക്കിൾ 370 ഏതെങ്കിലും പ്രത്യേക പ്രദേശത്തിനോ പ്രവിശ്യക്കോ മതത്തിനോ വേണ്ടിയുള്ളതല്ല. മറിച്ച് എല്ലാവർക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു- മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. സുപ്രീം കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും  ആർട്ടിക്കിൾ 370 റദ്ദാക്കലിന്റെ  എല്ലാ വശങ്ങളും കോടതി പരിശോധിക്കുമെന്ന് വിശ്വസിക്കുന്നതായും ആസാദ് കൂട്ടിച്ചേർത്തു.

അതിനിടെ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിൽ സമാധാനവും വികസനവും സമൃദ്ധിയും കൈവരിച്ചതായി ബിജെപി  ഔദ്യോഗിക പ്രസ്താവനയിൽ അവകാശപ്പെട്ടു. 

Latest News