ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ നുഴഞ്ഞുകയറ്റ നീക്കം സൈന്യം തകർത്തു

ജമ്മു-ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി  അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

പൂഞ്ചിലെ ദെഗ്വാർ ടെർവയിൽ നിയന്ത്രണരേഖയ്ക്ക് കുറുകെ രണ്ട് പേർ നീങ്ങുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.വെടിവെപ്പിൽ ഒരു ഭീകരൻ താഴെ വീഴുന്നതും രണ്ടാമത്തേയാൾ പിന്റു നളയിലേക്ക് രക്ഷപ്പെടുന്നതും കണ്ടതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

Latest News