Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിൽ വെള്ളടാങ്ക് തലയിൽ വീണു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു

ജിസാൻ- ജിസാനിലെ ദബിയയിൽ മരണപ്പെട്ട യു.പി സ്വദേശി കാമറി ആലത്തിന്റെ ജനാസ നിയമ  നടപടികൾ  പൂർത്തിയാക്കി സ്വദേശത്തെക്കയച്ചു.  ജിസാൻ 'ദബിയ' യിൽ വെള്ളടാങ്ക് തലയിൽ വീണു മരണപ്പെട്ട യു.പി സ്വദേശി കാമറി ആലത്തിന്റെ മൃതദേഹമാണ് സ്വദേശമായ യു.പി ലേക്ക് അയച്ചത്. ഖാമറി ആലത്തിന്റെ മാതാവ്  ആയിഷ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എമ്പസി അധികൃതർ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂരുമായി  ബന്ധപ്പെടുകയും ഷംസു പൂക്കോട്ടൂറിന്റെ നിർദേശമനുസരിച്ചു നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനും  മറ്റും ബന്ധുക്കൾ സമൂഹ്യ പ്രവർത്തകൻ സമീർ അമ്പലപ്പാറക്ക് 'പവർ ഓഫ് അറ്റോർണി'' നൽകുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി  മൃതദേഹം ദൽഹിയിലേക്ക് അയച്ചു.  മൃതദേഹം കയറ്റി അയക്കുന്നതിനു ജിസാൻ എയർപോർട്ടി ൽ സമീർ ബാബു അമ്പലപ്പാറയുടെ കൂടെ കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഖാലിദ് പട്‌ല, സാദിഖ് മാസ്റ്റർ മങ്കട നാസർ ഇരുമ്പുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 

Latest News