കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലായി ഏഴ് പേര്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം - സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി ഏഴ് പേര്‍ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരില്‍ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറില്‍ രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു.ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി, പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്തുമല സ്വദേശി അനില എന്നിവരാണ് മരിച്ചത്.അനില കല്ലാര്‍ ഗവണ്‍മെന്റെ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ആണ്.  വൈക്കം വെള്ളൂരില്‍  ചെറുകര പാലത്തിന് സമീപമാണ് അപകടം. മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അരയന്‍കാവ് സ്വദേശി മുണ്ടക്കല്‍ ജോണ്‍സണ്‍(55) ജോണ്‍സണ്‍ന്റെ സഹോദരിയുടെ മകന്‍ അലോഷ്യസ് (16) സഹോദരന്റെ മകള്‍ ജിസ്‌മോള്‍(15) എന്നിവരാണ് മരിച്ചത്. പാലക്കാട് വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ ധനലക്ഷ്മി ശ്രീനിവാസന്‍ കോളേജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ ഷണ്‍മുഖം, തിരുപ്പതി എന്നിവരും മുങ്ങി മരിച്ചു.

Latest News