Sorry, you need to enable JavaScript to visit this website.

ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ടു

ന്യൂദൽഹി- ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. പേടകം ശനിയാഴ്ച പകർത്തിയ ദൃശ്യമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. 45 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ നിറയെ കുഴികളുള്ള പ്രതലമായാണ് ചന്ദ്രൻ കാണപ്പെടുന്നത്. ശനിയാഴ്ച ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കാനുള്ള ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ നടക്കുമ്പോഴാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചന്ദ്രന്റെ വിദൂര കാഴ്ച 45 സെക്കന്റ് കൊണ്ട് അടുത്തുള്ള കാഴ്ചയായി മാറുന്നു. ചന്ദ്രയാൻ-3 യാത്ര തുടങ്ങിയിട്ട് ആദ്യമായാണ് ഒരു ദൃശ്യം ഐഎസ്ആർഒ പുറത്തുവിടുന്നത്.
ജൂലൈ 14 നാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടന്നത്. തുടർന്ന് ഘട്ടം ഘട്ടമായി ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം ഉയർത്തി ചന്ദ്രന് അടുത്തേക്ക് നീങ്ങുകയും ചെയ്തു. 

Latest News