Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഒ.ഐ.സി, രാജ്യാന്തര സമൂഹം ഇടപെടണം'

ജിദ്ദ-    ജമ്മു കാശ്മീരിന് രാജ്യാന്തര തലത്തിൽ അംഗീകൃതമായിരുന്ന പദവി ഏകപക്ഷീയമായി ഇന്ത്യ പിൻവലിച്ചിട്ട് നാല് വർഷങ്ങൾ പിന്നിട്ടപ്പോൾ അതിനെതിരെ  പ്രതിഷേധവുമായി ജിദ്ദ ആസ്ഥാനമായ  രാജ്യാന്തര ഇസ്ലാമിക സംഘടനയായ ഒ.ഐ.സി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻസ്) രംഗത്ത്. ഇന്ത്യയുടെ  അനധികൃതമായ  ജമ്മു-കശ്മീർ അധിനിവേശത്തിൽ  ആശങ്ക തുടരുന്നതായും സംഘടന ഞായറാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
തർക്ക പ്രദേശത്തിന്റെ ജനസംഖ്യാശാസ്ത്രം മാറ്റുകയെന്ന ലക്ഷ്യത്തോടെ, 2019 ഓഗസ്റ്റ് അഞ്ചു മുതൽ ഇന്ത്യ കൈകൊണ്ട  എല്ലാ നിയമവിരുദ്ധ നടപടികളും റദ്ദാക്കണമെന്ന ആവശ്യം ആവർത്തിച്ച ഒ.ഐ.സി  സ്വയം നിർണ്ണയാവകാശത്തിനായുള്ള  ശ്രമങ്ങളിൽ  ജമ്മു കശ്മീരിലെ ജനങ്ങളോട്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു.   2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്  ഇന്ത്യൻ ഭരണഘടന 1954 മുതൽ നല്കിപ്പോന്ന പ്രത്യേക പദവി (ആർട്ടിക്കിൾ  370) ഇന്ത്യൻ ഭരണകൂടം എടുത്തുകളഞ്ഞത്. 

ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും  ഇക്കാര്യത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.  ജമ്മു കശ്മീർ വിഷയത്തിൽ ഒ ഐ സി ഉച്ചകോടിയുടെയും അംഗരാഷ്ട്രങ്ങളിലെ  വിദേശകാര്യ മന്ത്രിമാർ ഉൾപ്പെട്ട കൗൺസിലിന്റെയും തീരുമാനങ്ങൾ ഒ  ഐ  സി പ്രസ്താവന  പരാമർശിച്ചു. യുഎൻ സുരക്ഷാ സമിതിയുടെ പ്രസക്തമായ പ്രമേയങ്ങൾക്കനുസൃതമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.  

ഐക്യരാഷ്ട്ര സഭാ സുരക്ഷാ സഭയുടെ പ്രമേയങ്ങൾക്കനുസൃതമായി ജമ്മു കാശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിന്  രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ സൗദിഅറേബ്യ, യു എ ഇ, ഇറാൻ തുടങ്ങിയവ കൂടി ഉൾപ്പെട്ട  ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ  ആവശ്യപ്പെട്ടു.
 

Latest News