കോട്ടയം- മുണ്ടക്കയത്ത് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുണ്ടേരി ചെമ്പാരി മൂക്കനോലിക്കല്‍ വീട്ടില്‍ പി. വി സുധീഷ് (36) ആണ് അറസ്റ്റിലായത്.
സുുധീഷ് യുവതിയെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറുന്നത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം സ്റ്റേഷന്‍ എസ്. എച്ച്. ഒ എ. ഷൈന്‍ കുമാര്‍, എ. എസ്. ഐ കെ. ജി മനോജ്, സി. പി. ഒമാരായ രഞ്ജിത്ത് എസ്. നായര്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡ് ചെയ്തു.