Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകനും ബന്ധുക്കളും അറസ്റ്റില്‍

കൊച്ചി - പ്രവാസി വ്യവസായിയില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകനെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിര്‍ ഹസന്റെ പരാതിയില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ് കുതിരോളി, ഇയാളുടെ കുടുംബാംഗങ്ങളായ ചെര്‍ക്കള അഹമ്മദ് ഷാഫി, അയിഷ ഷാഫി, സുഹൃത്ത് അക്ഷയ് വൈദ്യന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോടതിയില്‍ നിന്ന് നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ നാലുപ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. മകളുടെ ഭര്‍ത്താവായ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആറു വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ മകളെ മുഹമ്മദ് ഹാഫിസിന് വിവാഹം ചെയ്ത് നല്‍കിയത്  വിവാഹത്തിനു നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ മുഹമ്മദ് ഹാഫിസ് വിറ്റു. കൂടാതെ ലാഹിര്‍ ഹസന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവര്‍ വാഹനം ഹാഫിസ് തട്ടിയെടുക്കുകുയം ചെയ്തതായി പരാതിയിലുണ്ട്.

 

Latest News