Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ ബുൾഡോസർ രാജ് തുടരുന്നു; ഗുണ്ടകൾ ഒളിച്ചിരുന്ന് കല്ലെറിഞ്ഞ ഹോട്ടൽ തകർത്തതായി അധികൃതർ

നുഹ്- ഹരിയാനയിലെ നുഹ് ജില്ലയിൽ കനത്ത പോലീസ് വിന്യാസത്തിനിടയിൽ നാലാം ദിവസവും ബുൾഡോസർ നീതി നടപ്പാക്കി അധികൃതർ.

പൊളിക്കലിന്റെ നാലാം ദിവസം  നുഹിലെ സഹാറ ഫാമിലി റെസ്റ്റോറന്റ് കെട്ടിടം അധികൃതർ തകർത്തു. സഹാറ ഹോട്ടൽ അനധികൃതമായി നിർമ്മിച്ചതാണെന്നും അടുത്തിടെ നടന്ന അക്രമങ്ങളിൽ ഗുണ്ടാസംഘങ്ങൾ ഇവിടെ നിന്ന് കല്ലെറിഞ്ഞതായും ജില്ലാ ഭരണകൂടം പറഞ്ഞു.

ജൂലൈ 31 ന് ജില്ലയിൽ ആരംഭിച്ച വർഗീയ കലാപം ഗുഡ്ഗാവിലേക്കും തെക്കൻ ഹരിയാനയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നതിനിടയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഒരു ഡസനോളം കടകൾ കഴിഞ്ഞ ദിവസം തകർത്തു.

Latest News