Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ ജനക്കൂട്ടം കൊള്ളയടിച്ച ആയുധങ്ങള്‍ തിരിച്ചു പിടിച്ചു

 ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് ജനക്കൂട്ടം കൊള്ളയടിച്ച ആയുധങ്ങള്‍ വലിയൊരു ഭാഗം പിടിച്ചെടുത്തു. മലയോര ജില്ലകളിലെ ജനക്കൂട്ടം കൊള്ളയടിച്ച 623 ആയുധങ്ങളില്‍ 138 ആയുധങ്ങള്‍ കണ്ടെടുത്തു. താഴ്‌വാര ജില്ലകളില്‍ നിന്ന് നഷ്ടപ്പെട്ട 4323 ആയുധങ്ങളില്‍ 1,072 എണ്ണവും കണ്ടെടുത്തു.സംഘര്‍ഷം ഉടലെടുത്ത ശേഷം സംസ്ഥാനത്തെ ആയുധ ശാലകളില്‍ നിന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുമായാണ് ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിന്നത്. ഈ ആയുധങ്ങള്‍ അക്രമികള്‍ കലാപം സൃഷ്ടിക്കാനായി ഉപയോഗിക്കുകയും ചെയ്തിരുന്നു.  സംസ്ഥാനത്തെ ചില ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും വിവിധ പ്രദേശങ്ങളില്‍ വെടിവെയ്പ്പ് ഉള്‍പ്പെടെയുളള അക്രമ സംഭവങ്ങള്‍ തുടരുകയാണ്.

 

Latest News