Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി മസ്ജിദിൽ മൂന്നാം ദിവസവും സർവേ തുടരുന്നു; തൃപ്തരെന്ന് ഹിന്ദു പക്ഷം അഭിഭാഷകൻ, ഇന്ന് റഡാറുകൾ ഉപയോഗിക്കും

വാരണാസി- ഉത്തർപ്രദേശിലെ വാരണാസിയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പുരാവസ്തുവകുപ്പ് (എഎസ്‌ഐ) ഉദ്യോഗസ്ഥരുടെ സംഘം മൂന്നാം ദിവസം സർവേ പുനരാരംഭിച്ചു. എഎസ്‌ഐ സംഘം എത്തുന്നതിന് മുമ്പ് പ്രദേശത്ത് കനത്ത പോലീസ് സന്നാഹം വിന്യസിച്ചിരുന്നു.

കോടതി ഉത്തരവിട്ട സർവേയുടെ പ്രാഥമിക ഘട്ടം പൂർത്തിയായെന്നും റഡാറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളുമായി രണ്ടാം ഘട്ടമാണ് ഞായറാഴ്ച നടക്കുന്നതെന്നും  അഭിഭാഷകർ പറഞ്ഞു.ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡിജിപിഎസ്) ഉൾപ്പെടെ നിരവധി മെഷീനുകൾ  ഉപയോഗിച്ചാണ്  ഇന്ന് സർവേ നടക്കുന്നതെന്ന് ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ സുധീർ ത്രിപാഠി പറഞ്ഞു. സർവേയിൽ തങ്ങൾ തൃപ്തരാണെന്നും മുസ്ലീം വിഭാഗത്തിന് പരാതികളൊന്നുമില്ലെന്നും അവരും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള സമുച്ചയത്തിൽ വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിലാണ് ശാസ്ത്രീയ സർവേ  ആരംഭിച്ചത്. അലഹബാദ് ഹൈക്കോടതിയാണ് സർവേ നടത്താൻ എഎസ്‌ഐയെ അനുവദിച്ചത്.  മുമ്പ് ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണോ മസ്ജിദ്  നിർമ്മിച്ചതെന്ന് നിർണ്ണയിക്കാനാണ് സർവേ. 

 

Latest News