കരടിയെ കണ്ട് പേടിച്ച് കമുങ്ങില്‍ കയറിയ ആളെ കരടി വലിച്ച് താഴെയിട്ട് ആക്രമിച്ചു

തിരുവനന്തപുരം - കരടിയെ കണ്ട് പേടിച്ച് കമുങ്ങില്‍ കയറിയ ആളെ കരടി വലിച്ച് താഴെയിട്ട് ആക്രമിച്ചു. തിരുവനന്തപുരം വിതുര ആനപ്പാറ തച്ചരുകാല തെക്കുംകര പുത്തന്‍ വീട്ടില്‍ ശിവദാസന്‍ കാണി(54) യെയാണ് കരടി ആക്രമിച്ചത്.  ജോലിക്കു പോകാനിറങ്ങിയപ്പോഴാണ് ആക്രമണം. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരടിയെ കണ്ടതോടെ അടുത്തുനിന്ന കമുകിലേക്ക് ഇയാള്‍ കയറിയെങ്കിലും ഓടിയെത്തിയ കരടി പിന്നാലെ കയറി വലിച്ചു താഴെയിട്ടശേഷം ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ ടാപ്പിങ് ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ ബഹളമുണ്ടാക്കിയതോടെ കരടി ഓടി രക്ഷപ്പെട്ടു.  

 

Latest News