കൊച്ചി - മട്ടാഞ്ചേരിയിൽ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പോലീസ് രണ്ട് കുട്ടികളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാൾ മറ്റ് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.