സെന്തില്‍ ബാലാജിയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കണ്ടെത്തിയെന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്

ചെന്നൈ - കള്ളപ്പണക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന  തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും കണക്കില്‍പ്പെടാത്ത 22 ലക്ഷം രൂപയും കണ്ടെത്തിയെന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്.  ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലാജിയുമായി ബന്ധപ്പെട്ട ഒമ്പത് ഇടങ്ങളില്‍ ഓഗസ്റ്റ് മൂന്നിനാണ് പരിശോധന നടത്തിയത്. ജയിലിലായതിനെ തുടര്‍ന്ന് സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചു കൊടുത്ത ശേഷം ഇദ്ദേഹത്തെ വകുപ്പില്ലാ മന്ത്രിയായി മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍ നിലനിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന ഗതാഗത വകുപ്പിലെ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 14നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.

 

Latest News