നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രവും, ജി.സുകുമാരന്‍ നായരെ പരിഹസിച്ച് പി.ജയരാജന്‍

തിരുവനന്തപുരം - സുകുമാരന്‍ നായരുടെ നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗവും ആണെന്ന് സി പി എം നേതാവ് പി. ജയരാജന്റെ പരിഹാസം. മിത്ത് വിവാദം തുടരുന്നതിനിടെയാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ജയരാജന്‍ പരിഹസിച്ചത്. 
മിത്ത് വിവാദത്തില്‍ സി പി എം പറഞ്ഞതൊന്നും തിരുത്തിയിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും  ജയരാജന്‍ പറഞ്ഞു.

 

Latest News