ഡോ.വന്ദനാ ദാസിനെ കൊലപ്പെടുത്തിയ അധ്യാപകനായ സന്ദീപിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

കൊല്ലം -  ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍  ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  കൊല്ലം ജില്ലയിലെ വിലങ്ങറ  യു.പി.എസില്‍ നിന്നും തസ്തിക നഷ്ടപ്പെട്ട്  സംരക്ഷണ ആനുകൂല്യത്തില്‍  യു.പി.എസ്. നെടുമ്പനയില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു സന്ദീപ്.  സംരക്ഷണ ആനുകൂല്യത്തില്‍ സേവനത്തില്‍ തുടരുന്ന ജി.സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും ഒരു മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപക സമൂഹത്തിന് ആകെ തന്നെ അവമതിപ്പുണ്ടാക്കി എന്നതിനാലുമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

 

Latest News