തരൂരിന് പാക്കിസ്ഥാനില്‍ കാമുകി- സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന ശശി തരൂരിന്റെ പ്രസ്താവന  വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. തരൂരിനോട് പാക്കിസ്ഥാനിലേക്ക് പോകാനായിരുന്നു ബിജെപിയുടെ ആഹ്വാനം. ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശശി തരൂരിന്റെ കാമുകി പാക്കിസ്ഥാനില്‍ ഉണ്ടെന്നും അതിനാല്‍ അവിടെ നില്‍ക്കുന്നതായിരിക്കും തരൂരിന് കൂടുതല്‍ സുഖമാവുക എന്നുമാണ് ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനുള്ള മറുപടിയായി സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്. താലിബാനാണ് തരൂരിനെ പാക്കിസ്ഥാനിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിക്കുന്നതെന്നും ഞങ്ങള്‍ അദ്ദേഹത്തിന് ഒരു നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. 

Latest News