കാസർകോട്- ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടക്കുന്നതിനിടയിൽ തെന്നിവീണ് വലതുകാലിന് പരിക്കേറ്റു. ബി ജെ പിയുടെ ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി വൊർക്കാടിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കാലിന് നീരുവെച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കാസർകോട് ജില്ലയിൽ ഇന്നലെ നിശ്ചയിച്ച പരിപാടികളെല്ലാം റദ്ദാക്കിയ കെ സുരേന്ദ്രൻ ഉച്ചക്ക് വന്ദേഭാരതിന് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.