സൗദി പൗരന്മാർ എത്രയും വേഗം ലെബനോൻ വിടണമെന്ന് എംബസി

ജിദ്ദ - ലെബനോനിൽ കഴിയുന്ന സൗദി പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു. സായുധ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങളിലേക്ക് സൗദി പൗരന്മാർ പോവുകയോ അവിടങ്ങളിൽ തങ്ങുകയോ ചെയ്യരുത്. സൗദി പൗരന്മാരുടെ ലെബനോൻ യാത്രക്ക് നേരത്തെ ഏർപ്പെടുത്തിയ വിലക്ക് പാലിക്കണമെന്നും ബയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു.

Latest News