തലശ്ശേരി സ്വദേശി ദമാമിൽ നിര്യാതനായി

ദമാം- സിഹാത്ത് അൽ ഷിഫായി ട്രാവൽസ് ഉദ്യോഗസ്ഥനും തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബാംഗവുമായ കൊട്ടോത്ത് നിസാം (53) ദമാമിൽ നിര്യാതനായി. പുന്നോലിലെ പരേതനായ  പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ. നജ്മ കായ്യത്ത് വില്ല. മക്കൾ. ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. 
സഹോദരങ്ങൾ. നിസ്താർ (ദമ്മാം) മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ
 

Latest News